01 September, 2026 07:29:52 PM


കോഴിക്കോട് ട്രെയിൻ തട്ടി യുവാവ് മരിച്ചു



കോഴിക്കോട്: കോഴിക്കോട് ട്രെയിൻ തട്ടി യുവാവ് മരിച്ചു. തിരൂർ പൂക്കയിൽ പടിഞ്ഞാറ് ഭാഗത്ത് താമസക്കാരനായ പൂളക്കണ്ടി നൗഫൽ ആണ് അപകടത്തിൽ മരണമടഞ്ഞത്. അരീക്കാട് സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു ഇദ്ദേഹം.

തിങ്കളാഴ്ച അർധരാത്രി 12 മണിയോടെ മാത്തോട്ടത്ത് റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെയാണ് നൗഫലിന് ട്രെയിൻ തട്ടിയത്. സംഭവം ശ്രദ്ധയിൽപ്പെട്ട ലോക്കോ പൈലറ്റ് ഉടൻതന്നെ റെയിൽവേ പൊലീസിനെയും പ്രാദേശിക പൊലീസ് സ്റ്റേഷനിലും വിവരം അറിയിച്ചു. തുടർന്ന് പൊലീസും നാട്ടുകാരും ചേർന്ന് സ്ഥലത്ത് വിപുലമായ തിരച്ചിൽ നടത്തിയെങ്കിലും അന്ന് രാത്രി നൗഫലിനെ കണ്ടെത്താനായില്ല.

തിരച്ചിൽ തുടർന്ന ശേഷം ഇന്ന് രാവിലെ എട്ട് മണിയോടെ റെയിൽവേ ട്രാക്കിന് സമീപത്തെ കുറ്റിക്കാട്ടിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പൊലീസെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 953