29 August, 2026 03:39:53 PM
വിലങ്ങാട് കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു

കോഴിക്കോട്: വിലങ്ങാട് ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. വായാട് ഉന്നതി സ്വദേശിയും ചെങ്ങന്നൂർ കോടതിയിലെ ജീവനക്കാരനുമായ സുനിൽ ആണ് മരിച്ചത്. കാട്ടുപോത്തിനെ പ്രദേശത്തുനിന്ന് തുരത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾക്ക് നേരെ ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ സുനിലിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രദേശത്ത് കുറച്ചു നാളുകളായി കാട്ടുപോത്തിന്റെ ശല്യം രൂക്ഷമാണെന്നു കാട്ടി പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്.


