28 August, 2026 07:18:26 PM
പയ്യോളിയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അപകടം; 20 പേർക്ക് പരിക്ക്

കോഴിക്കോട്: കോഴിക്കോട് പയ്യോളി അയനിക്കാട് ദേശീയപാതയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരുക്കേറ്റു. ഒരേ ദിശയില്‍ സഞ്ചരിക്കുകയായിരുന്ന ബസുകളാണ് കൂട്ടിയിടിച്ചത്. മുന്നില്‍ പോവുകയായിരുന്ന ബസിന്റെ പിന്‍ഭാഗത്ത് മറ്റൊരു സ്വകാര്യ ബസ് ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ പരുക്കേറ്റവരെ ഉടന്‍ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും സമീപത്തെ സ്വകാര്യ ആശുപത്രികളിലുമായി പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.


