28 August, 2026 02:06:34 PM


തൂതപ്പുഴയിൽ ഒഴുക്കില്‍പ്പെട്ട് കാണാതായ എട്ട് വയസുകാരന്റെ മൃതദേഹം കണ്ടെത്തി



മലപ്പുറം: മലപ്പുറത്ത് തൂതപ്പുഴയിൽ ഒഴുക്കില്‍പ്പെട്ട് കാണാതായ എട്ട് വയസുകാരന്റെ മൃതദേഹം പൊന്നാനിയില്‍ നിന്ന് കണ്ടെത്തി. കൊടുമുണ്ട സ്വദേശി അബ്ദുല്‍ ഹക്കീമിന്റെ മകന്‍ എട്ടു വയസുകാരനായ സഅദ് ആണ് മരിച്ചത്. സഹോദരന് ഒപ്പം കുളിക്കാനിറങ്ങി ഒഴുക്കില്‍പ്പെടുകയായിരുന്നു.

കൊപ്പം പൈലിപ്പുറത്ത് ഉമ്മയുടെ വീട്ടില്‍ വിരുന്ന് വന്നതായിരുന്നു സഹോദരങ്ങളായ സഅദും,സഹലും. ഇന്നലെ വൈകിയിട്ടാണ് സഅദ്, സഹോദരന്‍ സഹല്‍ എന്നിവര്‍ വീട്ടുകാര്‍ക്കൊപ്പം തൂതപ്പുഴ പൈലിപ്പുറം കാളിയാര്‍വെട്ടം കടവില്‍ കുളിക്കാന്‍ ഇറങ്ങി ഒഴുക്കില്‍പ്പെട്ടത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 306