19 August, 2026 03:33:57 PM


ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടർ പൊട്ടിത്തെറിച്ച് വൻ തീപിടിത്തം



മലപ്പുറം: കോട്ടക്കൽ ഈസ്റ്റ് വില്ലൂരിൽ ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടർ പൊട്ടിത്തെറിച്ച് വൻ തീപിടിത്തം. അപകടത്തിൽ ഇലക്ട്രിക് സ്കൂട്ടർ പൂർണ്ണമായും കത്തിനശിച്ചു. വീടിന്റെ പോർച്ചിൽ നിർത്തിയിട്ടിരുന്ന രണ്ട് കാറുകൾക്ക് ഭാഗികമായി തീപിടിക്കുകയും വീടിന് നിസ്സാര കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. പോർച്ചിൽ വെച്ച് സ്കൂട്ടർ ചാർജ് ചെയ്യുന്നതിനിടെ ഉണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പൊട്ടിത്തെറിയുടെ ശബ്ദവും പുകയും കണ്ടതിനെ തുടർന്ന് ഓടിയെത്തിയ നാട്ടുകാരുടെയും അയൽവാസികളുടെയും സമയോചിതമായ ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 922