17 August, 2026 09:31:42 AM


കോഴിക്കോട് ലഹരിക്കടിമയായ മകന്റെ അടിയേറ്റ് അച്ഛൻ മരിച്ചു



കോഴിക്കോട് വെള്ളിപറമ്പിൽ ലഹരിയിലായ മകന്റെ അടിയേറ്റ് അച്ഛൻ മരിച്ചു. വെള്ളിപറമ്പ് മക്കിനിയാട്ട് ശശിധരൻ (64) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ അഭിരാമിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച പുലർച്ചെ പന്ത്രണ്ടരയോടെയാണ് സംഭവം നടന്നത്. ലഹരിയിലായിരുന്ന അഭിരാമിന്റെ അടിയേറ്റ് ഗുരുതരമായി പരിക്കേറ്റ ശശിധരനെ ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വിവരമറിഞ്ഞെത്തിയ മെഡിക്കൽ കോളേജ് പോലീസ് സ്ഥലത്തെത്തി പ്രതിയായ അഭിരാമിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മൃതദേഹം നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 920