16 August, 2026 07:40:30 PM


പൂനൂർ പുഴയിൽ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി



കോഴിക്കോട്: പൂനൂർ പുഴയിൽ കാണാതായ വയോധികയുടെ മൃതദേഹം നാലു ദിവസത്തെ തിരച്ചിലിനൊടുവിൽ കണ്ടെത്തി. കുന്നമംഗലം തൂവക്കുന്ന് സ്വദേശി രാധ (80) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മൃതദേഹം പൂനൂർ പുഴയിൽ നിന്ന് കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.  

ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് രാധയെ കാണാനില്ലെന്ന് കാണിച്ച് മക്കൾ കുന്നമംഗലം പോലീസിൽ പരാതി നൽകിയത്. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ പൂനൂർ പുഴയുടെ തീരത്തുനിന്ന് രാധയുടെ ചെരുപ്പ്, മൊബൈൽ ഫോൺ, മോതിരം എന്നിവ കണ്ടെത്തിയിരുന്നു. ഇതോടെയാണ് രാധ പുഴയിൽ വീണതാകാം എന്ന സംശയത്തിലേക്ക് പോലീസ് എത്തിയത്.  

കഴിഞ്ഞ നാലു ദിവസമായി പോലീസും ഫയർഫോഴ്സും പുഴയിൽ വിശദമായ പരിശോധന നടത്തിവരികയായിരുന്നു. തുടർന്ന് ഞായറാഴ്ച സ്കൂബ ടീം കൂടി എത്തി പുഴയിൽ നടത്തിയ ഊർജിതമായ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്താനായത്.  


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 294