13 August, 2026 08:04:46 PM
കൊടുവള്ളിയില്‍ പ്രഷര്‍ പമ്പില്‍ നിന്ന് ഷോക്കേറ്റ് തൊഴിലാളിക്ക് ദാരുണാന്ത്യം

കോഴിക്കോട്: കൊടുവള്ളി വാവാട് തൊഴിലാളി ഷോക്കേറ്റ് മരിച്ചു. വാവാട് മാട്ടാംപൊയില്‍ രവീന്ദ്രന്‍ (58) ആണ് മരിച്ചത്. വീടിനു സമീപത്തെ മറ്റൊരു വീട്ടില്‍ ജോലിക്കിടെ പ്രഷര്‍ പമ്പില്‍ നിന്നും ഷോക്കേല്‍ക്കുകയായിരുന്നു. വൈകുന്നരമായിരുന്നു അപകടം. ഉടന്‍ തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


