05 August, 2026 10:46:51 AM


പന്തീരാങ്കാവിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു



പന്തിരങ്കാവ്: ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. പന്തിരങ്കാവ് പൊലീസ് സ്റ്റേഷന് സമീപം സർവീസ് റോഡിൽ ഫൂട്ട് ഓവർബ്രിഡ്ജിന് ചേർന്നാണ് കാറിന് തീപിടിച്ചത്. ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. കാറിൽ നിന്നും പുക ഉയരുന്നത് കണ്ടതോടെ വാഹനം ഓടിച്ചിരുന്ന ഷറഫുദ്ദീൻ പുറത്തേക്കിറങ്ങി. മീഞ്ചന്തയിൽ നിന്നും രണ്ട് ഫയർ യൂണിറ്റുകൾ എത്തിയാണ് തീ അണച്ചത്.കാർ പൂർണ്ണമായും കത്തി നശിച്ചു.വലിയ അപകടം ഒഴിവായത് തലനാരിഴക്ക്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 295