18 July, 2026 12:37:09 PM


കൊണ്ടോട്ടിയിൽ ലോറി ശരീരത്തിലൂടെ കയറിയിറങ്ങി ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം



കൊണ്ടോട്ടി: കൊണ്ടോട്ടി ദേശീയപാതയിൽ തുറക്കലിനും എയർപോർട്ട് ജങ്ഷനും ഇടയിലുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. കൊണ്ടോട്ടി നീറ്റാണിമ്മൽ സ്വദേശി എം.പി. സുഭീഷാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം നടന്നത്. ടാങ്കർ ലോറി യുവാവിന്റെ ദേഹത്തിലൂടെ കയറിയിറങ്ങിയതിനെത്തുടർന്ന് സംഭവസ്ഥലത്ത് വെച്ചുതന്നെ സുഭീഷ് മരണപ്പെടുകയായിരുന്നു. അപകടകാരണം സംബന്ധിച്ച് കൊണ്ടോട്ടി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 932