12 July, 2026 10:56:15 AM


മലപ്പുറത്ത് വിദ്യാര്‍ഥിനിയുടെ കൈ തല്ലിയൊടിച്ച സംഭവം; അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു



മലപ്പുറം: മലപ്പുറം കല്‍പകഞ്ചേരിയില്‍ വിദ്യാര്‍ഥിനിയുടെ കൈ തല്ലിയൊടിച്ച സംഭവത്തില്‍ അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു. വടകര സ്വദേശി ബല്‍രാജിനെതിരെയാണ് നടപടി. കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയിലാണ് സ്‌കൂളിന്റെ നടപടി. ബല്‍രാജിനെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

മലപ്പുറം കല്‍പകഞ്ചേരി കല്ലിങ്ങല്‍പ്പറമ്പ് എംഎസ്എം ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അധ്യാപകനാണ് ബല്‍രാജ്. അഞ്ചാം ക്ലാസുകാരിയായ കുട്ടിയോടായിരുന്നു കണക്ക് അധ്യാപകനായ ബല്‍രാജിന്റെ ക്രൂരത. വെള്ളിയാഴ്ചയാണ് അധ്യാപകന്റെ വടികൊണ്ടുള്ള അടിയേറ്റ് കുട്ടിയുടെ കൈയുടെ എല്ല് പൊട്ടിയത്. ക്ലാസില്‍ ശ്രദ്ധിക്കുന്നില്ല എന്ന് ആരോപിച്ചായിരുന്നു അധ്യാപകന്റെ ചൂരല്‍ പ്രയോഗം.

കുടുംബം ബാലാവകാശ കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്. കൈക്ക് ഗുരുതരമായി പരിക്കേറ്റിട്ടും അധ്യാപകര്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചില്ലെന്നും കുട്ടിയുടെ അമ്മ ആരോപിച്ചിരുന്നു. കുട്ടിയെ അധ്യാപകര്‍ ചേര്‍ന്ന് വീട്ടിലെത്തിച്ച ശേഷം രക്ഷിതാക്കളായിരുന്നു ആശുപത്രിയിലേക്ക് കൊണ്ടുപോയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 105