10 July, 2026 01:26:59 PM


താമരശ്ശേരിയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം



താമരശേരി: താമരശേരിയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. സഹയാത്രികന്റെ നില ഗുരുതരം. ദേശീയ പാത 766 കോഴിക്കോട് കൊല്ലഗൽ റോഡിൽ താമരശേരി ചെക്ക് പോസ്റ്റിന് സമീപമാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ 9.45-ഓടെയായിരുന്നു അപകടം നടന്നത്. വയനാട് നടവയൽ വെളിയമ്പം കൈതത്തറയിൽ അരുൺ സജി (26) ആണ് മരിച്ചത്. അരുണിന്‍റെ മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തിൽ ബൈക്കിൽ കൂടെയുണ്ടായിരുന്ന നടവയൽ കത്തനാർ തോട്ടത്തിൽ മനു പോളിന് പരിക്കേറ്റു. പരിക്കേറ്റ മനു പോളിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 309