05 July, 2026 12:03:36 PM
തിരുവണ്ണൂർ ക്ഷേത്രക്കുളത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

കോഴിക്കോട്: തിരുവണ്ണൂർ ക്ഷേത്രക്കുളത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ഞായറാഴ്ച രാവിലെ എട്ട് മണിയോടെയാണ് ക്ഷേത്രക്കുളത്തിന്റെ മധ്യഭാഗത്ത് മൃതദേഹം ഒഴുകിനിൽക്കുന്നത് നാട്ടുകാർ ശ്രദ്ധയിൽപ്പെട്ടത്. വിവരം ലഭിച്ചതിനെ തുടർന്ന് മീഞ്ചന്ത ഫയർ ആൻഡ് റെസ്‌ക്യൂ വിഭാഗം സ്ഥലത്തെത്തി മൃതദേഹം കരയ്‌ക്കെത്തിച്ചു. തുടർന്ന് പോലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.




