29 June, 2026 09:59:49 AM
പതങ്കയത്ത് വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തുന്നതിനിടെ ഒഴുക്കിൽപ്പെട്ട ഗൈഡിന്‍റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: ആനക്കാംപൊയില്‍ പതങ്കയത്ത് ഒഴുക്കില്‍പ്പെട്ട മലപ്പുറം സ്വദേശി ഷിബിലിയുടെ മൃതദേഹം കണ്ടെത്തി. പതങ്കയത്തിന് താഴെ ചെക്ക് ഡാമിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച വൈകിട്ടാണ് മലപ്പുറം കീഴ്‌ശേരി സ്വദേശി ഷിബിലി പതങ്കയത്ത് ഒഴുക്കില്‍പ്പെട്ടത്. ആന്ധ്ര സ്വദേശികളായ വിനോദ സഞ്ചാരികളോടൊപ്പം ഗൈഡ് ആയി എത്തിയതായിരുന്നു ഷിബിലി. മലവെള്ളപ്പാച്ചിലില്‍ ഒഴുക്കില്‍പ്പെട്ട വിനോദ സഞ്ചരികളെ രക്ഷിക്കാന്‍ പുഴയില്‍ ഇറങ്ങിയപ്പോള്‍ ഷിബിലി ഒഴുക്കില്‍പ്പെടുകയായിരുന്നു.




