26 June, 2026 01:58:54 PM


കോഴിക്കോട് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; പാലത്തില്‍ നിന്ന് തെറിച്ച് താഴേക്ക് വീണയാള്‍ മരിച്ചു



കോഴിക്കോട്: കാറും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ ഒരു മരണം. ബൈക്കിന്റെ പിന്നില്‍ സഞ്ചരിച്ച തിരുവമ്പാടി സ്വദേശി അന്‍സാബിത്താണ് മരിച്ചത്. അരയെടുത്തുപാലം ഫ്‌ളൈ ഓവറിലായിരുന്നു അപകടമുണ്ടായത്. ഇന്ന് പുലര്‍ച്ചെ 3 മണിയോടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ അന്‍സാബിത് തെറിച്ച് പാലത്തിന് താഴേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബൈക്ക് ഓടിച്ച ആള്‍ക്കും കാര്‍ ഡ്രൈവറിനും പരിക്കുണ്ട്. ഇരുവരും ചികിത്സയില്‍ തുടരുകയാണ്. അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 936