25 June, 2026 04:22:42 PM
പയ്യോളിയിൽ നിയന്ത്രണം വിട്ട കാറിടിച്ച് മധ്യവയസ്കയ്ക്ക് ദാരുണാന്ത്യം; കാർ യാത്രികർക്ക് പരിക്ക്

കോഴിക്കോട് റോഡ് മുറിച്ചുകടക്കാനായി ഡിവൈഡറിനടുത്ത് കാത്തുനിന്ന സത്രീ കാറിടിച്ച് മരിച്ചു. മൂരാട് താനാട്ട് മോളി (52) ആണ് മരിച്ചത്. കാര്‍ യാത്രകരായ മൂന്നുപേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെ 11.24 ഓടെയായിരുന്നു അപകടം. പാനൂരില്‍നിന്ന് കോഴിക്കോടേക്ക് പോകുകയായിരുന്ന കാര്‍ സ്ത്രീയെ ഇടിച്ചുതെറിപ്പിച്ച ശേഷം ഡിവൈഡറില്‍ ഇടിച്ച് നില്‍കുകയായിരുന്നു. കാറിനുള്ളില്‍ കുടുങ്ങിയ യുവാക്കളെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. പരുക്കേറ്റ കണ്ണൂര്‍ തെക്കെപാനൂര്‍ സ്വദേശികളായ ഷാഹില്‍ (18), അസിം (18), ബിലാല്‍ (17) എന്നിവരെ വടകര സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.




