05 June, 2026 09:47:05 AM
കോഴിക്കോട് ആംബുലന്‍സ് മറിഞ്ഞ് അപകടം; രോഗിയായ വയോധിക മരിച്ചു

കോഴിക്കോട്: കോഴിക്കോട് ആംബുലൻസ് മറിഞ്ഞ് വയോധിക മരിച്ചു. ശ്വാസം മുട്ടലിനെ തുറന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു അപകടം . പൊരിങ്ങളം സ്വദേശി ജാനകിയാണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ശക്തമായ മഴയെ തുടർന്ന് ആംബുലൻസ് ബ്രേക്ക് നഷ്ടമായതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ജാനകിക്കൊപ്പം ആംബുലൻസിലുണ്ടായിരുന്ന രണ്ടുപേർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.




