04 June, 2026 01:19:08 PM
പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന ഒന്നാം ക്ലാസ് വിദ്യാർഥി മരിച്ചു

മലപ്പുറം: പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന ഒന്നാം ക്ലാസ് വിദ്യാർഥി മരിച്ചു. മേലെ അരിപ്ര പാലക്കൽ നൗഫലിന്റെ മകൻ നസൽ (7) ആണ് മരിച്ചത്. അരിപ്ര മേൽമുറി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിയായിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ശ്രീലങ്കൻ വിഭാഗത്തിൽപ്പെട്ട പ്രത്യേക ഇനം പാമ്പാണ് കടിച്ചതെന്നതിനാൽ ഇന്ത്യയിൽ ഇതിന്റെ ആന്റിവെനം ലഭ്യമായിരുന്നില്ല. കൊണ്ടോട്ടി കിഴിശ്ശേരിയിലെ അമ്മവീട്ടിൽ വച്ചാണ് പാമ്പ് കടിച്ചത്. കുടുംബം വിനോദയാത്രയ്ക്കു പോകാനുള്ള ഒരുക്കത്തിനിടെ പുലർച്ചെ കുട്ടി വീടിനു പുറത്തിറങ്ങിയപ്പോഴായിരുന്നു സംഭവം.




