26 May, 2026 09:50:46 AM


കോഴിക്കോട് 17-കാരനെ ലൈം​ഗികമായി പീഡിപ്പിച്ച യുവാക്കൾ പിടിയിൽ



കോഴിക്കോട്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈം​ഗികമായി പീഡിപ്പിച്ച കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. കിനാലൂർ സ്വദേശിയായ അർഷാദ്(26), തലക്കുളത്തൂർ സ്വജേശിയായ സജീർ(26) എന്നിവരാണ് അറസ്റ്റിലായത്. കസബ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. 17 വയസുകാരനാണ് ലൈം​ഗികാതിക്രമത്തിന് ഇരയായത്.

ഏപ്രിൽ 30-നാണ് കേസിനാസ്പദമായ സംഭവം. കോഴിക്കോട് പാളയം ​ജം​ഗ്ഷനിൽ വച്ചാണ് അതിക്രമമുണ്ടായത്. 17 വയസുകാരനെ ബലമായി വാഹനത്തിൽ കയറ്റിക്കൊണ്ടുപോയാണ് പീഡിപ്പിച്ചത്. ആളൊഴിഞ്ഞ കടമുറിയിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. കത്തികാട്ടി ഭീഷണിപ്പെടുത്തിയാണ് കുട്ടിയെ പീഡനത്തിനിരയാക്കിയതെന്നാണ് റിപ്പോർട്ട്. കുട്ടിയുടെ കയ്യിലുണ്ടായിരുന്ന മൊബൈൽ ഫോണ് പ്രതികൾ തട്ടിയെടുത്തതായും പരാതിയുണ്ട്.

വിദ്യാർത്ഥിയുടെ പരാതിയിൽ പൊലീസ് കേസെടുക്കുകയായിരുന്നു. പ്രതികൾക്കെതിരെ ആൺകുട്ടി മൊഴി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രതികൾക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിരവധി ലഹരിക്കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രതി സജീറിന് കോഴിക്കോട് സിറ്റിയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി മയക്കുമരുന്ന് ഉപയോഗിച്ചതിനും, വിൽപ്പനയ്ക്കായി കൈവശം വച്ചതിനും കേസുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 925