15 May, 2026 02:49:14 PM
കോഴിക്കോട് യുവാവിനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; മകൾക്ക് പൊള്ളലേറ്റ് പരിക്ക്

കോഴിക്കോട്: യുവാവിനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. നരിക്കുനി കൊടുവള്ളിയിലാണ് സംഭവം. പറമ്പിൽ ബസാർ സ്വദേശി വിനേഷാണ് മരിച്ചത്. എട്ട് വയസുകാരിക്കും പൊള്ളലേറ്റു. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കടമുറിക്കുള്ളിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സമീപത്ത് നിന്ന് ആത്മഹത്യാകുറിപ്പും കണ്ടെത്തിയിട്ടുണ്ട്.
ഓൺലൈൻ ട്രേഡിംഗുമായി ബന്ധപ്പെട്ട കടബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് ആത്മഹത്യാകുറിപ്പിൽ പറയുന്നത്. ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുനില കെട്ടിടത്തിൽ തീപടരുന്നത് കണ്ട് നാട്ടുകാർ ഓടിക്കൂടിയാണ് മകളെ രക്ഷിച്ചത്. ഇതിനിടെ വിനേഷ് കുമാർ മരിച്ചിരുന്നു. രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. തീഅണച്ച ശേഷം കടയ്ക്കുള്ളിൽ നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കണ്ടെത്തിയത്.




