22 April, 2026 04:46:04 PM
വടകരയിൽ ബക്കറ്റിൽ സൂക്ഷിച്ച നിലയിൽ സ്റ്റീൽ ബോംബുകൾ കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് ചാലിയം കടവിന് സമീപം സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. മൂന്ന് സ്റ്റീല്‍ ബോംബുകളാണ് കണ്ടെത്തിയത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബോംബ് കണ്ടെത്തിയത്. റോഡിന് സമീപത്തു നിന്നാണ് ബോംബ് കണ്ടെത്തിയത്. ബക്കറ്റില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ബക്കറ്റില്‍ മണല്‍ നിറച്ച് അതില്‍ പൂഴ്ത്തിയ നിലയിലായിരുന്നു ബോംബുകള്‍ സൂക്ഷിച്ചിരുന്നത്. നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. പൊലീസ് പരിശോധിച്ച് ബോംബ് ആണെന്ന് സ്ഥിരീകരിച്ചു. ബോംബ് സ്‌ക്വാഡ് എത്തി ബോംബ് നിര്‍വീര്യമാക്കി. ബോംബ് ആരാണ് സൂക്ഷിച്ചത്, സമീപപ്രദേശങ്ങളില്‍ ഇതുപോലെ ബോംബുകള്‍ സൂക്ഷിച്ചിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്.




