18 April, 2026 04:50:31 PM


കുറ്റ്യാടിപ്പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു



കോഴിക്കോട്: കോഴിക്കോട് പാലേരിയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. തിരുവള്ളൂര്‍ സ്വദേശികളായ ബാലന്‍-ഷിജി ദമ്പതികളുടെ മകന്‍ സിദ്ധാര്‍ത്ഥ് ആണ് മരിച്ചത്. മാതാവിനൊപ്പം കുറ്റ്യാടിപ്പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് പതിനഞ്ചുകാരന്‍ അപകടത്തില്‍ പെട്ടത്. തിരുവള്ളൂര്‍ ശാന്തി നികേതന്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്. എസ്എസ്എല്‍സി പരീക്ഷയെഴുതി ഫലം കാത്തിരിക്കവേയാണ് ദാരുണാന്ത്യം. മൃതദേഹം പേരാമ്പ്ര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 305