15 April, 2026 07:45:01 PM


കോഴിക്കോട് പടക്കം പൊട്ടിക്കുന്നതിനിടെ അപകടം; വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം



കോഴിക്കോട്: കൊയിലാണ്ടിയില്‍ വിഷു ആഘോഷത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. കൊരയങ്ങാട് തെരുവില്‍ അദ്വൈത് ആണ് മരിച്ചത്. പതിനാറ് വയസ്സായിരുന്നു. ഗുണ്ട് കയ്യില്‍വെച്ച് പൊട്ടിത്തെറിച്ചാണ് അപകടം. വിഷു ആഘോഷത്തിനായി വാങ്ങിയ പടക്കങ്ങള്‍ വീടിനോട് ചേര്‍ന്നുള്ള ഗ്രൗണ്ടില്‍വെച്ച് അദ്വൈത് കൂട്ടുകാര്‍ക്കൊപ്പം പടക്കംപൊട്ടിക്കുകയായിരുന്നു. വലിയ ഗുണ്ട് അദ്വൈതിന്റെ കയ്യില്‍വെച്ച് പൊട്ടുകയും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. അപകടം നടന്നയുടനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ അദ്വൈതിനെ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും പരിക്കേറ്റു.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 914