05 April, 2026 11:31:40 AM


കോഴിക്കോട് പടക്ക നിര്‍മാണത്തിനിടെ സ്‌ഫോടനം; രണ്ട് പേര്‍ മരിച്ചു



കോഴിക്കോട് : കോഴിക്കോട് കുന്നമം​ഗലത്തെ പടക്ക നിർമ്മാണ കേന്ദ്രത്തിൽ ഉണ്ടായ പൊട്ടിത്തെറിയിൽ രണ്ടുപേർ മരിച്ചു. വീട്ടുടമസ്ഥനും ബന്ധുവുമാണ് മരിച്ചത്. കുന്നമംഗലം കുരുക്കത്തൂരിലാണ് സംഭവം. അപകടത്തിൽ നാല് പേര്‍ക്ക് പരുക്കേറ്റു. ഇവരുടെ നില ഗുരുതരമാണെന്നാണ് വിവരം. പത്ത് മണിക്ക് ശേഷമാണ് അപകടമുണ്ടായതെന്നാണ് നാട്ടുകാര്‍ പറയുന്നത്. വാടകയ്ക്ക് കൊടുത്ത വീട്ടിലാണ് അപകടമുണ്ടായത്. അഞ്ചെട്ട് മാസമായി ഇവര്‍ ഇവിടെ വാടകയ്ക്ക് താമസിക്കുകയായിരുന്നുവെന്ന് മുന്‍ വാര്‍ഡ് മെമ്പര്‍ സുധീഷ് പറഞ്ഞു. നേരത്തെ കുരിക്കത്തൂരിന് അടുത്തുള്ള മുണ്ടക്കലിലാണ് ഇവര്‍ വാടകയ്ക്ക് താമസിച്ചിരുന്നത് എന്നാണ് വിവരം. മരിച്ച രണ്ട് പേരുടേയും പേര് രാഹുല്‍ എന്നാണെന്നാണ് പ്രാഥമിക വിവരം. വിഷ്ണു, വിഷ്ണുവിന്റെ ഭാര്യ സിനി, ഷിജിത്ത് എന്നിവരാണ് ചികിത്സയിലുള്ളത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 309