01 April, 2026 08:00:08 PM


താ​മ​ര​ശേ​രി​യി​ൽ ച​ക്ക​യി​ടാ​ൻ പ്ലാ​വി​ൽ ക​യ​റി​യ ആ​ൾ വീ​ണു മ​രി​ച്ചു



കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് താ​മ​ര​ശേ​രി​യി​ൽ ച​ക്ക​യി​ടാ​ൻ പ്ലാ​വി​ൽ ക​യ​റി​യ ആ​ൾ വീ​ണു മ​രി​ച്ചു. താ​മ​ര​ശേ​രി അ​ടി​വാ​രം മു​പ്പ​തേ​ക്ക​റി​ൽ താ​മ​സി​ക്കു​ന്ന കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി ഇ​ബ്രാ​ഹിം ആ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് സംഭവം. താ​മ​ര​ശേ​രി​യി​ൽ താ​മ​സി​ച്ചു ​വ​ന്നി​രു​ന്ന ഇ​ബ്രാ​ഹിം സു​ഹൃ​ത്തി​ന്‍റെ പ​റ​മ്പി​ലെ പ്ലാ​വി​ൽ ച​ക്ക​യി​ടാ​ൻ ക​യ​റി​യ​പ്പോ​ഴാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പി​ടി​വി​ട്ട് പ്ലാ​വി​ൽ നി​ന്ന് വീ​ഴു​ക​യാ​യി​രു​ന്നു. സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന തൊ​ഴി​ലാ​ളി​ക​ളാ​ണ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യ​ത്. ഇ​ബ്രാ​ഹി​മി​നെ ഉ​ട​ൻ​ത​ന്നെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 296