23 March, 2026 06:46:15 PM


കോഴിക്കോട് പൊലീസുകാരനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി



കോഴിക്കോട്: കോഴിക്കോട് കൺട്രോൾ റൂമിലെ സിവിൽ പൊലീസ് ഓഫീസറെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കുന്നമംഗലം പിലാശ്ശേരി സ്വദേശിയായ ഷജുൽ (38) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ നാല് മണിക്കും അഞ്ച് മണിക്കും ഇടയിൽ വെള്ളയിൽ റെയിൽവേ സ്റ്റേഷന് സമീപത്തെ പാളത്തിലാണ് അപകടം നടന്നത്. മൃതദേഹം നിലവിൽ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ നടക്കാവ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 948