11 March, 2026 04:30:07 PM
മലപ്പുറത്ത് നാല് വയസുകാരൻ കിണറ്റിൽ മരിച്ച നിലയിൽ

മലപ്പുറം: നാല് വയസുകാരൻ കിണറ്റിൽ മരിച്ച നിലയിൽ. വണ്ടൂർ ശാന്തി നഗറിൽ ആണ് സംഭവം. ശാന്തിനഗർ സ്വദേശി പ്രജിലിന്റെ മകൻ അനന്തു ആണ് മരിച്ചത്. ഇന്ന് രാവിലെ 11:30 ന് ആണ് കുട്ടിയെ വീട്ടു മുറ്റത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടത്. രാവിലെ 9 മണി മുതൽ കുട്ടിയെ കാണാതായിരുന്നു. കളിക്കുന്നതിനിടെ കുട്ടി കിണറ്റിൽ വീണതെന്ന് നിഗമനം. വണ്ടൂർ പൊലീസ് അന്വേഷണം ആരംഭിച്ചു




