07 March, 2026 01:36:18 PM


മുന്‍വൈരാഗ്യം: താമരശ്ശേരി അടിവാരത്ത് യുവാവിന് വെട്ടേറ്റു



കോഴിക്കോട് : താമരശ്ശേരി അടിവാരത്ത് യുവാവിന് വെട്ടേറ്റു. അടിവാരം പറക്കടവ് ഫസൽ മുഹമ്മദിനാണ് (23) വെട്ടേറ്റത്. ഇന്നു പുലർച്ചെയാണ് സംഭവം. ആക്രമണത്തിൽ ഫസലിൻ്റെ വയറിലും മുതുകിലും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. പരിക്കേറ്റ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അടിവാരം എലിക്കാട് പൂവിലേരി അബ്ദുൽ ഫാരിസാണ് വെട്ടിയത്. മുൻവൈരാഗ്യമാണ് ആക്രമത്തിന് കാരണമെന്ന് പൊലീസ് പറയുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 307