04 March, 2026 10:03:03 AM


മണിയറയിലെ ബാത്‌റൂമില്‍ എംഡിഎംഎ ഒളിപ്പിച്ചു; നവവരന്‍ അറസ്റ്റില്‍



തിരൂര്‍: നിക്കാഹ് കഴിഞ്ഞ വീട്ടില്‍ നവവരന്‍ ഒളിപ്പിച്ച എം.ഡി.എം.എ. പോലീസ് എത്തി കണ്ടെടുത്തു. വീടിന്റെ മുകളിലെ നിലയില്‍ മണിയറയിലെ ബാത്ത്റൂമിലാണ് യുവാവ് എം.ഡി.എം.എ. ഒളിപ്പിച്ചിരുന്നത്. സംഭവത്തില്‍ തവനൂരിലെ പുത്തന്‍പുരയില്‍ മുഹമ്മദ് ഷിബാനെ (26) തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. തിരൂരിലെ പൊറ്റിലാത്തറയില്‍ വെച്ച് കാറില്‍നിന്നാണ് ആദ്യം എം.ഡി.എം.എ. പിടികൂടിയത്.

ചോദ്യംചെയ്തപ്പോള്‍ മുഹമ്മദ് ഷിബാന്‍ ഉപയോഗത്തിനും വില്‍പ്പനക്കുമായി കൊണ്ടുവന്നതാണെന്നും ബാക്കിയുള്ള എം.ഡി.എം.എ. ഇയാള്‍ നിക്കാഹ് കഴിച്ച നവവധുവിന്റെ വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ടെന്നുമാണ് പോലീസിന് മൊഴി നല്‍കിയത്. തുടര്‍ന്ന് വീട്ടിലെത്തി പോലീസ് എം.ഡി.എം.എ. കണ്ടെടുത്തു. കാറില്‍നിന്നും ഭാര്യവീട്ടില്‍നിന്നുമായി മൊത്തം 1.55 ഗ്രാം എം.ഡി.എം.എ.യാണ് കണ്ടെടുത്തതെന്ന് പോലീസ് പറഞ്ഞു. പ്രതി സ്വകാര്യ ആശുപത്രിയില്‍ തെറാപ്പിസ്റ്റായി ജോലി ചെയ്തുവരികയാണ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K