02 March, 2026 08:11:29 PM


പശ്ചിമേഷ്യൻ സംഘർഷത്തിനിടെ വിദേശത്തുനിന്ന് മടങ്ങിയ യുവാവ് എംഡിഎംഎയുമായി പിടിയിൽ



മലപ്പുറം: പശ്ചിമേഷ്യയിലെ യുദ്ധ ഭീതിക്കിടെ വിദേശത്തുനിന്ന് മടങ്ങിയ യുവാവ് എംഡിഎംഎയുമായി പിടിയിൽ. മണ്ണാർക്കാട് ആര്യമ്പാവ് സ്വദേശി മുഹമ്മദ് ഷബീറാണ് ഡിആർഐയുടെ പിടിയിലായത്. സൂര്യകാന്തി വിത്തുകൾക്കുള്ളിൽ ഒളിപ്പിച്ച് കടത്തിയ രണ്ട് കിലോ എംഡിഎംഎയുമായാണ് ഇയാൾ പിടിയിലായത്. കരിപ്പൂർ വിമാനത്താവളത്തിൽ വെച്ചാണ് ഇയാൾ പിടിയിലായത്.

ഇറാൻ-ഇസ്രായേൽ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് രാവിലെ ഒമാനിൽ നിന്ന് സലാം എയറിൽ കുടുംബസമേതമാണ് ഷബീർ എത്തിയത്. ഇയാളെ കൂട്ടിക്കൊണ്ടുപോകാൻ ബന്ധുക്കൾ വിമാനത്താവളത്തിന് പുറത്ത് എത്തിയിരുന്നു. അതിനിടെയാണ് ഷബീർ ഡിആർഐയുടെ പിടിയിലായത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 931