25 February, 2026 02:51:50 PM
വലിയങ്ങാടിയിൽ വീണ്ടും കോൺക്രീറ്റ് സ്ലാബ് തകർന്നുവീണ് അപകടം; ആർക്കും പരിക്കില്ല

കോഴിക്കോട്: വലിയങ്ങാടിയിൽ വീണ്ടും കോൺക്രീറ്റ് സ്ലാബ് തകർന്നുവീണ് അപകടം. ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിന്റെ സ്ലാബാണ് അടർന്ന് വീണത്. ഇന്ന് രാവിലെ 10.30 ടെയായിരുന്നു അപകടം. ആർക്കും പരിക്കില്ല. ഇരുപതിലധികം ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിന്റെ സൺഷെയ്ഡാണ് അടർന്നുവീണത്. താമസക്കാർ സ്ഥലത്തില്ലാത്ത സമയത്തായിരുന്നു അപകടം. വലിയങ്ങാടിയിലെ പ്രധാനവ്യാപാര കേന്ദ്രത്തിന്റെ അരികിലുള്ള വാടി ലൈനിലാണ് അപകടമുണ്ടയത്. കെട്ടിടത്തിന്റെ സ്ലാബ് തകർന്ന് താഴെയുള്ള ആസ്ബറ്റോസ് ഷീറ്റിലേക്ക് വീഴുകയായിരുന്നു.




