23 February, 2026 12:56:25 PM
വലിയങ്ങാടിയില്‍ കോൺക്രീറ്റ് സ്ലാബ് തകര്‍ന്ന് വീണ് അപകടം; രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട്: വലിയങ്ങാടിയില്‍ കടയുടെ സ്ലാബ് തകര്‍ന്ന് വീണ് അപകടം. സ്ലാബിനുള്ളില്‍ നിന്ന് പുറത്തെടുത്ത രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. ജബ്ബാര്‍, അഷ്്‌റഫ് എന്നിവരാണ് മരിച്ചത്. നാല് പേരാണ് സ്ലാബിനുള്ളില്‍ കുടുങ്ങിയത്. രണ്ട് പേര്‍ ചികിത്സയിലാണ്. വലിയങ്ങാടിയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ തന്നെയാണ് അപകടത്തില്‍പ്പെട്ടത്. ലോഡ് കൊണ്ടുവന്ന ലോറിയുടെ ഡ്രൈവറുള്‍പ്പെടെയുള്ള ചുമട്ടു തൊഴിലാളികളാണ് സ്ലാബിനുള്ളില്‍ കുടുങ്ങിയത്. വണ്ടിയില്‍ ലോഡ് കയറ്റുന്ന സമയത്താണ് അപകടമുണ്ടായതെന്ന് ഒരു തൊഴിലാളി പ്രതികരിച്ചു. സമീപത്ത് ആളുകള്‍ വിശ്രമിക്കുന്നുണ്ടായിരുന്നു. തൊഴിലാളികള്‍ക്ക് സാരമായി പരിക്കേറ്റിരുന്നുവെന്നും തൊഴിലാളി പറഞ്ഞു.




