22 February, 2026 10:40:03 AM


താമരശ്ശേരിയിൽ കലമാനുകളെ വെടിവെച്ചു കൊന്ന യുവാവ് പിടിയിൽ



കോഴിക്കാട്: താമരശ്ശേരിയിൽ കലമാനുകളെ വെടിവെച്ച് കൊന്ന യുവാവ് പിടിയിൽ. താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ചിൽ ഉൾപ്പെടുന്ന പുതുപ്പാടി കൊളമല വനത്തിലാണ് സംഭവം. മലപ്പുറം കരുവാരക്കുണ്ട് സ്വദേശി അബദുൽ സമദിനെയാണ് ഫോറസ്റ്റ് സംഘം പിടികൂടിയത്. നാല് പേർ വേട്ടയ്ക്ക് ഉപയോഗിച്ച തോക്കുമായി ഓടി രക്ഷപ്പെട്ടു. വെടിയേറ്റ നിലയിലുള്ള ഒരു മാനിനെയും, ഇറച്ചിയാക്കിയ മാനിനെയും അന്വേഷണ സംഘം കണ്ടെത്തി. പുലർച്ചെ രണ്ടര മണിയോടെ നടത്തിയ തെരച്ചിലിലാണ് പ്രതിയെ കണ്ടെത്താനായത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 292