18 February, 2026 04:05:45 PM


വടകരയിൽ നിയന്ത്രണം വിട്ട ഇന്നോവ കടയിലേക്ക് ഇടിച്ച് കയറി; യുവതിക്ക് പരിക്ക്



വടകര: വടകര പാസ്‌പോർട്ട് ഓഫീസിന് സമീപം നിയന്ത്രണം വിട്ട ഇന്നോവ കാർ കടയിലേക്ക് ഇടിച്ച് കയറി യുവതിക്ക് സാരമായ പരിക്ക്. ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം. വടകര കരിമ്പനപ്പാലം സ്വദേശിനി ദിവ്യയ്ക്കാണ് (38) പരിക്കേറ്റത്.

റോഡരികിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലും സ്കൂട്ടറിലും ഇടിച്ച ശേഷമാണ് കാർ സമീപത്തെ അടച്ചിട്ട കടയിലേക്ക് ഇടിച്ച് കയറിയത്. തൊട്ടടുത്ത ചായക്കടയിൽ നിന്നും ചായ കുടിച്ച് ഇറങ്ങുകയായിരുന്നു ദിവ്യ. ദിവ്യയെ ഉടൻ തന്നെ വടകര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് സാരമായതിനാൽ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി.

രാവിലെയായതിനാൽ കൂടുതൽ ആളുകൾ സ്ഥലത്തില്ലാതിരുന്നതിനാൽ വലിയൊരു ദുരന്തം ഒഴിവാക്കി. അപകടത്തിൽ ഓട്ടോറിക്ഷയ്ക്കും സ്കൂട്ടറിനും കാറിനും വലിയ തോതിൽ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 300