17 February, 2026 09:30:40 AM


പേരാമ്പ്രയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു



കോഴിക്കോട്: പേരാമ്പ്രയില്‍ സിപിഐഎം പ്രവര്‍ത്തകന് വെട്ടേറ്റു. ദിനേശനാണ് ആക്രമണത്തിന് ഇരയായത്. തിങ്കളാഴ്ച രാത്രി 7.30-ഓടെ പേരാമ്പ്ര മുതുവണ്ണാച്ചയില്‍ വച്ചാണ് മൂന്നംഗം സംഘം ദിനേശനെ വെട്ടി പരിക്കേല്‍പ്പിച്ചത്. ദിനേശന്‍ കുറ്റ്യാടിയിലെ കട അടച്ച് മടങ്ങവെയാണ് ആക്രമണം. തലയ്ക്കും കൈകള്‍ക്കും പരിക്കേറ്റ ദിനേശനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 913