12 February, 2026 09:58:30 AM


കോഴിക്കോട് വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് 12കാരി മരിച്ചു



കോഴിക്കോട്: കോഴിക്കോട് കൊടുവള്ളി കച്ചേരിമുക്കില്‍ വൈദ്യുതി കമ്പിയില്‍ നിന്നും ഷോക്കേറ്റ് 12 കാരിക്ക് ദാരുണാന്ത്യം. കച്ചേരിമുക്ക് കളത്തിങ്കല്‍ റഷീദിന്റെ മകള്‍ തന്‍ഹ (12) ആണ് മരിച്ചത്. വീടിന്റെ മുകളില്‍ നില്‍ക്കുമ്പോള്‍ ഇലക്ട്രിക് ലൈനില്‍ അബദ്ധത്തില്‍ കൈ തട്ടിയതാണ് അപകട കാരണം. ഇന്നലെ വൈകിട്ട് ആറു മണിക്കായിരുന്നു സംഭവം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 946