07 February, 2026 04:26:42 PM


കോഴിക്കോട് ബൈക്കും പാൽ വണ്ടിയും കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു



കോഴിക്കോട്: കൊയിലാണ്ടി സംസ്ഥാനപാതയിൽ പാലുമായി പോയ മിനി പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മുക്കത്തിന് സമീപം കൂവപ്പറമ്പത്ത് കെ.പി. സച്ചിൻ (28) ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ 5.15-ഓടെ എടവണ്ണ–കൊയിലാണ്ടി സംസ്ഥാന പാതയിലായിരുന്നു അപകടം.

സച്ചിൻ സഞ്ചരിച്ചിരുന്ന ബൈക്കും പാൽ കയറ്റി വരികയായിരുന്ന മിനി പിക്കപ്പ് വാനും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ സച്ചിന് ഗുരുതരമായി പരുക്കേറ്റു. ഉടൻ തന്നെ സമീപത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 299