06 February, 2026 08:02:54 PM
കോഴിക്കോട് ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; അച്ഛനും മകൾക്കും ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് എൻജിഒ ക്വട്ടേഴ്സിന് സമീപം ബൈക്ക് അപകടത്തിൽ രണ്ടു മരണം. എആർ ക്യാമ്പ് റോഡിൽ നിയന്ത്രണം വിട്ട ബൈക്ക് താഴ്ചയിലേക്ക് മറയുകയായിരുന്നു. പുറക്കാട്ടിരി സ്വദേശികളായ റാഫിയും മകൾ ഫാത്തിമ നേഹയുമാണ് മരിച്ചത്. സംരക്ഷണഭിത്തി തകർത്ത് താഴെയുള്ള വീടിന്‍റെ മുറ്റത്തേക്ക് ആണ് ബൈക്ക് യാത്രക്കാർ വീണത്. നേരത്തെയും ഇവിടെ സമാനതരത്തിൽ അപകടങ്ങൾ ഉണ്ടായിട്ടുണ്ട്.




