03 February, 2026 04:31:46 PM


കോഴിക്കോട് യുവതിയുടെ വയറ്റില്‍ നിന്നും 23 കിലോഗ്രാം ഭാരമുള്ള മുഴ നീക്കം ചെയ്തു



കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജിലെ മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തില്‍ 25 വയസ്സ് പ്രായമുള്ള യുവതിയുടെ വയറ്റില്‍ നിന്നും 23 കിലോഗ്രാം ഭാരമുള്ള അണ്ഡാശയ മുഴ വിജയകരമായി നീക്കം ചെയ്ത് മെഡിക്കൽ സംഘം. രണ്ടു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് മുഴ നീക്കം ചെയ്തത്. മുഴക്ക് 45 സെന്റീമീറ്റര്‍ നീളവും 45 സെന്റീമീറ്റര്‍ വീതിയുമുണ്ട്. അസാധാരണമായി വയര്‍ വീര്‍ത്തതിനെ തുടര്‍ന്നാണ് വയനാട് സ്വദേശിനിയായ യുവതി ചികിത്സ തേടിയത്.

സംസ്ഥാനത്തെ ആരോഗ്യമേഖലയുടെ ചരിത്രത്തില്‍ തന്നെ അത്യപൂര്‍വമായ സംഭവമാണിത്. രണ്ടു മണിക്കൂര്‍ നീണ്ട് വളരെ സങ്കീര്‍ണമായ ശസ്ത്രക്രിയ ഇന്ന് രാവിലെയാണ് നടത്തിയത്. ശസ്ത്രക്രിയ നടത്തിയ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരേയും മറ്റ് ജീവനക്കാരേയും ആരോഗ്യമന്ത്രി വീണ ജോര്‍ജ് അഭിനന്ദിച്ചു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 935