20 January, 2026 01:44:21 PM
ആറ്റിങ്ങലിൽ പ്ലസ് ടു വിദ്യാർത്ഥി കിടപ്പുമുറിയിൽ മരിച്ച നിലയിൽ

തിരുവനന്തപുരം: ആറ്റിങ്ങലിൽ പ്ലസ് ടു വിദ്യാർത്ഥിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ ഇളമ്പ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിയായ 17 കാരൻ സിദ്ധാർത്ഥാണ് മരിച്ചത്. വീടിനുള്ളിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു.
കഴിഞ്ഞ ദിവസം രാത്രി ഭക്ഷണം കഴിച്ച് മുറിയിൽ ഉറങ്ങാൻ കിടന്ന സിദ്ധാർത്ഥ് രാവിലെ സമയം ഏറെയായിട്ടും വാതിൽ തുറന്നില്ല. ഇതോടെ വീട്ടുകാർ വാതിൽ പൊളിച്ച് അകത്തു കടന്നപ്പോഴാണ് തൂങ്ങിയ നിലയിൽ സിദ്ധാർത്ഥിനെ കണ്ടെത്തിയത്. ആറ്റിങ്ങൽ മുദാക്കൽ അമുന്തിരത്ത് അളകാപുരിയിൽ ബൈജുവാണ് പിതാവ്.




