08 January, 2026 09:02:13 AM
സ്‌കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ മരക്കൊമ്പ് പൊട്ടിവീണു; യാത്രികന് ദാരുണാന്ത്യം

തിരുവനന്തപുരം: സ്‌കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ മരക്കൊമ്പ് പൊട്ടിവീണ് യാത്രികന് ദാരുണാന്ത്യം. തിരുവനന്തപുരം ഇടിഞ്ഞാർ സ്വദേശി ഷൈജു (47) ആണ് മരിച്ചത്. ബന്ധു ഓടിച്ചിരുന്ന സ്കൂട്ടറിൻ്റെ പിൻസീറ്റിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു ഷൈജു. ഇതിനിടെ മരക്കൊമ്പ് ദേഹത്തേക്ക് വീണു. തല പൊട്ടി റോഡിൽ വീണ ഷൈജു തത്ക്ഷണം മരിച്ചു. വ്യാഴം രാത്രി 10ന് ബ്രൈമൂർ -പാലോട് റൂട്ടിൽ മുല്ലച്ചൽ വളവിലാണ് സംഭവം. സുഹൃത്തിന്റെ മകളുടെ വിവാഹ റിസപ്ഷനിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങവേയാണ് അപകടം. സ്കൂട്ടർ ഓടിച്ചിരുന്ന ബന്ധു ഇടിഞ്ഞാർ സ്വദേശി ജോയി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.




