01 January, 2026 09:41:05 AM


ടോറസ് ലോറിയെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ പിക്കപ്പ്‌ വാനുമായി കൂട്ടിയിടിച്ച് യുവാവിനു ദാരുണാന്ത്യം



തിരുവനന്തപുരം: പാലോടിന് സമീപം വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. നന്ദിയോട് പച്ച ഇടവിളാകത്ത് സുരേഷ് -ജയശ്രീ ദമ്പതികളുടെ മകന്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് ജീവനക്കാരനായ മണികണ്ഠന്‍ (27) ആണ് മരിച്ചത്.

അഴിക്കോട് യുപി സ്‌കൂളിന് സമീപം രാവിലെ മണികണ്ഠന്‍ സഞ്ചരിച്ച സ്‌കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ചായിരുന്നു അപകടം. മുന്നിലുണ്ടായിരുന്ന ടോറസ് ലോറിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ എതിരെ വന്ന പിക്കപ്പ് വാന്‍ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മണികണ്ഠന്‍ ലോറിയ്ക്കടിയിലേക്ക് വീഴുകയായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു.

സംഭവ സ്ഥലത്ത് വെച്ച് തന്നെ മണികണ്ഠന്‍ മരിച്ചതായും നാട്ടുകാര്‍ പറയുന്നു. സമീപത്ത് റോഡില്‍ കുഴിയെടുത്തിരിക്കുന്നതിനാല്‍ ഒരേ സമയം രണ്ട് വാഹനങ്ങള്‍ക്ക് കടന്ന് പോകാന്‍ കഴിയാത്ത അവസ്ഥയാണെന്നും നാട്ടുകാര്‍ പറയുന്നു. അരുവിക്കര പൊലീസ് കേസെടുത്ത് തുടര്‍ നടപടികള്‍ സ്വീകരിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 945