17 January, 2026 10:04:08 AM


തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്



തിരുവനന്തപുരം : ദേശീയപാതയിൽ കടമ്പാട്ട്കോണത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിൽ ഉണ്ടായിരുന്ന യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. കാർ പൂർണ്ണമായും കത്തിനശിച്ചു. തിരുവനന്തപുരത്തു നിന്ന് മടങ്ങുകയായിരുന്ന ക്വാളിസ് കാറാണ് അപകടത്തിൽപ്പെട്ടത്.

കാറിലുണ്ടായിരുന്ന സ്ത്രീകൾ ഉൾപ്പെടെ നാലുപേരും സുരക്ഷിതരാണ്. ബോണറ്റിൽ നിന്ന് പുക ഉയർന്നതോടെ ഡ്രൈവർ വാഹനം നിർത്തി യാത്രക്കാരെ പുറത്തിറക്കിയിരുന്നു‍.ഡ്രൈവറുടെ സമയോചിതമായ ഇടപെടലുകൊണ്ട് വൻ അപകടം ഒഴിവാക്കുകയായിരുന്നു. നാവായികുളത്തുനിന്നുള്ള ഫയർഫോഴ്സ് സംഘമെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 921