05 January, 2026 06:12:19 PM


പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞു; സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി



തിരുവനന്തപുരം: സ്‌കൂള്‍ കെട്ടിടത്തിനു മുകളില്‍ നിന്ന് ചാടിയ വിദ്യാര്‍ത്ഥിനിക്ക് പരിക്ക്. തിരുവനന്തപുരം ആറ്റിങ്ങലിലാണ് സംഭവം. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. ആറ്റിങ്ങല്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിക്കാണ് പരിക്കേറ്റത്. പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതോടെ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. വിദ്യാര്‍ത്ഥിനിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ആറ്റിങ്ങല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K