09 January, 2026 09:52:21 AM


പോലീസ് ഉദ്യോഗസ്ഥനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി



തിരുവനന്തപുരം : പോലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അഞ്ചുതെങ്ങ് പൊലീസ് സ്റ്റേഷനിലെ എഎസ്ഐ കെ ഷിബുമോൻ (48)ആണ് മരിച്ചത്. രണ്ടര വർഷമായി അഞ്ചുതെങ്ങ് പോലീസ് സ്റ്റേഷനിൽ ജോലി ചെയ്തു വരികയാണ്, ഇദ്ദേഹത്തെ ഇന്ന് രാവിലെ വർക്കല ഹരിഹരപുരത്തെ വാടകവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K