10 January, 2026 11:57:15 AM
അണ്ടൂർകോണത്ത് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് ഓടയിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് ഓടയിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം. തിരുവനന്തപുരം അണ്ടൂര്‍കോണത്താണ് സംഭവം. അണ്ടൂര്‍കോണം എഎസ് മന്‍സിലില്‍ അന്‍ഷാദ് ആണ് മരിച്ചത്. പുലര്‍ച്ചെ മൂന്ന് മണിയോടെ അണ്ടൂര്‍കോണം എല്‍പിഎസിന് സമീപമായിരുന്നു അപകടം. അന്‍ഷാദിനെ മെഡിക്കല്‍ കോളേജില്‍ എത്തിക്കുമ്പോഴേക്കും മരിച്ചു. സംഭവത്തില്‍ മംഗലപുരം പൊലീസ് കേസെടുത്തു.




