13 January, 2026 02:57:11 PM


തിരുവനന്തപുരത്ത് നിർത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിൻ ടാങ്കറിൽ തീപിടുത്തം



തിരുവനന്തപുരം: തിരുവനന്തപുരത്ത് പെട്രോളുമായി എത്തിയ ഗുഡ്സ് ട്രെയിനിലെ ടാങ്കറിൽ തീപിടുത്തം. സെൻട്രൽ റെയിൽവേ സ്റ്റേഷന് സമീപം നിർത്തിയിട്ടിരുന്നപ്പോഴാണ് തീപിടുത്തം ഉണ്ടായത്. പൊതുജനങ്ങളുടെ നിർണായക ഇടപെടലിനെ തുടർന്നാണ് വലിയൊരു അപകടം ഒഴിവായത്. ഉച്ചയ്ക്ക് 12 മണിയോടെ സെൻട്രൻ റെയിൽവേ സ്റ്റേഷന് സമീപത്തായിരുന്നു സംഭവം. സിഗ്നലിൽ ലഭിക്കാനായി നിർത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനിൻ്റെ മധ്യഭാഗത്തുള്ള ടാങ്കറിലാണ് തീ പടർന്നത്. നാട്ടുകാരാണ് പൊലീസിനെയും ഫയർഫോഴ്സിനെയും അറിയിച്ചത്. ലോക്കോ പൈലറ്റ് ആദ്യം വിശ്വസിക്കാൻ തയ്യാറായില്ലെന്നും നാട്ടുകാർ പറയുന്നു. റെയിൽവേ അധികൃതർ തീപിടുത്തത്തിന് കാരണം പരിശോധിക്കുന്നുണ്ട്. ഒരു ട്രാക്കിലൂടെയുള്ള ഗതാഗതം താൽക്കാലികമായി തടസ്സപ്പെട്ടിട്ടുണ്ട്.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 923