03 January, 2026 03:23:09 PM
നിർബന്ധിത ഗർഭച്ഛിദ്ര കേസ്: രാഹുൽ മാങ്കൂട്ടത്തിലിൻ്റെ സുഹൃത്ത് ജോബി ജോസഫിന് മുൻകൂർ ജാമ്യം

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നിർബന്ധിത ഗർഭഛിദ്ര കേസിൽ സുഹൃത്ത് ജോബി ജോസഫിന് മുൻകൂർ ജാമ്യം. കേസിലെ രണ്ടാം പ്രതിയാണ് ജോബി ജോസഫ്. തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. രാഹുലിന്റെ നിര്‍ദേശ പ്രകാരം ഗര്‍ഭച്ഛിദ്രത്തിനുള്ള ഗുളിക കൈമാറിയത് ജോബിയാണെന്നായിരുന്നു പരാതിക്കാരിയുടെ മൊഴി. പത്തനംതിട്ടയിലെ യുവ വ്യവസായിയാണ് ജോബി ജോസഫ്. രാഹുലിന്റെ അടുത്ത സുഹൃത്തായ ജോബിയാണ് ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് എത്തിച്ചതെന്ന് യുവതിയുടെ മൊഴിയില്‍ പറഞ്ഞിരുന്നു. കുഞ്ഞ് ഉണ്ടായാല്‍ തന്റെ രാഷ്ട്രീയ ഭാവി തകരുമെന്ന് രാഹുല്‍ പറഞ്ഞിരുന്നു. മരുന്ന് കഴിച്ചെന്ന് രാഹുല്‍ വീഡിയോ കോളിലൂടെ ഉറപ്പുവരുത്തിയെന്നും യുവതിയുടെ മൊഴിയില്‍ പറയുന്നുണ്ട്. യുവതിയുടെ മൊഴിയില്‍ പറയുന്ന ഗുളികകള്‍ ഡോക്ടറുടെ കുറിപ്പടിയോടും, നിയമപരമായ മാര്‍ഗനിര്‍ദേശങ്ങളോടും കൂടി മാത്രമേ നല്‍കാന്‍ പാടുള്ളൂ. സ്വയം ചികിത്സ ചെയ്യുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കുമെന്നും മുന്നറിയിപ്പുള്ള ഗുളികകളാണിത്.




