13 January, 2026 11:51:18 AM


നാവായിക്കുളത്ത് ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ചു വീഴ്ത്തിയ ശേഷം മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു



തിരുവനന്തപുരം: നാവായിക്കുളത്ത് ഭാര്യയെ തലയ്ക്കടിച്ചുവീഴ്ത്തിയ ശേഷം മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു. കയ്‌പ്പോത്തുകോണം ലക്ഷ്മിനിവാസില്‍ ബിനുവാണ് ഭാര്യയോട് കൊടും ക്രൂരത കാണിച്ചത്. ഗുരുതരമായി പരിക്കേറ്റ മുനീശ്വരി(40)യെ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിന് ശേഷം കടന്നുകളഞ്ഞ ബിനുവിനായി കല്ലമ്പലം പൊലീസ് തിരച്ചില്‍ ആരംഭിച്ചു. ഇന്ന് രാവിലെയായിരുന്നു നാടിനെ നടുക്കിയ അക്രമം നാവായിക്കുളത്ത് ഉണ്ടായത്. കുടുംബ പ്രശ്‌നങ്ങളാണ് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 949