06 January, 2026 10:47:21 AM


ജാമ്യമെടുത്ത് മുങ്ങി: കൊലക്കേസ് പ്രതി തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ച് പിടിയിലായി



തിരുവനന്തപുരം: രണ്ട് കൊലപാതക കേസുകളിലെ പ്രതി തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ച് പിടിയിലായി. മുറിഞ്ഞപാലം സ്വദേശി ഷിജുവാണ് പിടിയിലായത്. കൊലപാതക കേസില്‍ ജയിലിലായിരുന്ന ഇയാള്‍ ജാമ്യത്തിലിറങ്ങിയ ശേഷം വിദേശത്തേക്ക് കടന്നുകളയുകയായിരുന്നു. ഇന്ന് രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിൽ വന്നിറങ്ങുമ്പോഴാണ് പിടിയിലാവുന്നത്. മെഡിക്കല്‍ കോളേജ് പൊലീസിന്റെ റൗഡി ലിസ്റ്റില്‍ പെട്ടിട്ടുള്ളയാളാണ് ഷിജു. 2006, 2009 എന്നീ വര്‍ഷങ്ങളിലായി മെഡിക്കല്‍ കോളേജ്, കഴക്കൂട്ടം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന രണ്ട് കൊലപാതക കേസുകളില്‍ പ്രതിയാണ് ഇയാള്‍. ജാമ്യത്തിലിറങ്ങി മുങ്ങിയ ഇയാള്‍ക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കിയിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 936